
ഫിറോസ് സാഹിബ് അന്തരിച്ചു: യുണൈറ്റഡ് PRO അസോസിയേഷൻ അനുശോചിച്ചു
യുണൈറ്റഡ് PRO അസോസിയേഷൻ അംഗവും ഫസ്റ്റ് സൊല്യൂഷൻ ബിസിനസ് പാർട്ണർ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറുമായ ഫിറോസ് സാഹിബ് അന്തരിച്ചു.
അദ്ദേഹത്തിന്റെ നിര്യാണത്തിൽ യുണൈറ്റഡ് PRO അസോസിയേഷൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മയ്യിത്ത് നമസ്കാരത്തിലും ഖബറടക്ക ചടങ്ങുകളിലും പങ്കെടുത്ത് പ്രാർത്ഥനയിൽ പങ്കുചേരാൻ അസോസിയേഷൻ അഭ്യർത്ഥിച്ചു.
അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാനും കുടുംബത്തിന് ദുഃഖം താങ്ങാനുള്ള ശക്തി ലഭിക്കാനും പ്രാർത്ഥിക്കുന്നു.
THINCK SHOTS https://thinck.org/shots






