THINCK
മമ്മൂട്ടിയുടെ കാതോട് കാതോരം പദ്ധതിക്ക് ആജീവനാന്ത സൗജന്യ വിദ്യാഭ്യാസം

മമ്മൂട്ടിയുടെ കാതോട് കാതോരം പദ്ധതിക്ക് ആജീവനാന്ത സൗജന്യ വിദ്യാഭ്യാസം

മമ്മൂട്ടിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘കാതോട് കാതോരം’ പദ്ധതിയിലെ കുട്ടികൾക്ക് എംജിഎം ഗ്രൂപ്പ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ ആജീവനാന്ത സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്തു.

ഗ്രൂപ്പിന്റെ സ്കൂളുകളിലും കോളേജുകളിലും സ്കൂൾതലം മുതൽ ഉന്നതവിദ്യാഭ്യാസം വരെ സൗജന്യമായി പഠിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

പദ്ധതിയിലെ കുട്ടികളുടെയും മാതാപിതാക്കളുടെയും കൊച്ചിയിലെ സംഗമത്തിലാണ് ഈ പ്രഖ്യാപനം നടന്നത്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →