
കേരളത്തിൽ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി
കേരളത്തിൽ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി പ്രഖ്യാപിച്ചു. മുഹമ്മദ് ഹനീഷിനെ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു.
ഡോ. ഷർമിള മേരി ജോസഫ് ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും. കെ.ആർ. ജ്യോതിലാൽ ആഭ്യന്തര സെക്രട്ടറിയുടെ ചുമതലയേൽക്കും.
മിൻഹാജ് ആലം ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായും പി.ബി. നൂഹ് തൊഴിൽവകുപ്പ് സെക്രട്ടറിയായും ടി.വി. അനുപമ ഫിനാൻസ് സെക്രട്ടറിയായും നിയമിക്കപ്പെട്ടു.
THINCK SHOTS https://thinck.org/shots






