THINCK
തൊടുപുഴയിൽ ബൈക്കപകടത്തിൽ യുവ നഴ്സ് മരിച്ചു

തൊടുപുഴയിൽ ബൈക്കപകടത്തിൽ യുവ നഴ്സ് മരിച്ചു

തൊടുപുഴയിൽ ബൈക്കിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ 25 വയസ്സുകാരിയായ സ്റ്റാഫ് നഴ്സ് അക്സ മരിയ ചികിത്സയിലിരിക്കെ മരിച്ചു.

തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു അക്സ. ശനിയാഴ്ച വൈകുന്നേരം തൊടുപുഴ റിവർസൈഡ് ബൈപാസിലായിരുന്നു അപകടം.

സഹോദരനൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോൾ അബദ്ധത്തിൽ വീണാണ് അക്സയ്ക്ക് പരിക്കേറ്റത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വാഴക്കുളം ആവോലി പൊരിയംകുന്നേൽ ഷാജി ജോസഫിന്റെ മകളാണ് അക്സ മരിയ.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →