THINCK
പിതാവിനെ മർദ്ദിച്ചു : വാരണാസിയിൽ ദോശക്കട അടിച്ചുതകർത്ത് യുവതികൾ

പിതാവിനെ മർദ്ദിച്ചു : വാരണാസിയിൽ ദോശക്കട അടിച്ചുതകർത്ത് യുവതികൾ

വാരണാസിയിൽ ദോശക്കട അടിച്ചുതകർത്ത രണ്ട് യുവതികൾക്കെതിരെ പോലീസ് കേസെടുത്തു. കടയിലെ ജീവനക്കാർ തങ്ങളുടെ പിതാവിനോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് യുവതികൾ അതിക്രമം നടത്തിയത്.

ഒരാൾ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയപ്പോൾ മറ്റൊരാൾ കടയിലെ സാധനങ്ങൾ ജീവനക്കാർക്കുനേരെ വലിച്ചെറിഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →