
ദിനോയ് പൗലോസ് ചിത്രം ‘ഹലോ ഡിയർ’ ജനുവരി 29-ന്
ദിനോയ് പൗലോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രം ‘ഹലോ ഡിയർ’ ജനുവരി 29-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
ഗോവിന്ദ് വസന്ത സംഗീതവും അഖിൽ ജോർജ് ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിക്കുന്നു. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും മനോഹര നിമിഷങ്ങൾ ഓർമ്മിപ്പിക്കുന്നതാണ് പുതിയ പോസ്റ്റർ.
THINCK SHOTS https://thinck.org/shots






