THINCK
ബെംഗളൂരു: റിയൽ എസ്റ്റേറ്റ് വ്യവസായിയെ ഭാര്യയുടെ മുന്നിൽ വെട്ടിക്കൊന്നു

ബെംഗളൂരു: റിയൽ എസ്റ്റേറ്റ് വ്യവസായിയെ ഭാര്യയുടെ മുന്നിൽ വെട്ടിക്കൊന്നു

ബെംഗളൂരുവിലെ യെലഹങ്ക ന്യൂ ടൗണിൽ റിയൽ എസ്റ്റേറ്റ് വ്യവസായിയായ ചരൺ ഗൗഡയെ (39) ഭാര്യയുടെ കൺമുന്നിൽ വെട്ടിക്കൊലപ്പെടുത്തി. നവംബർ 13 വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം.

പഞ്ചാബ് നാഷണൽ ബാങ്കിന് സമീപമുള്ള സ്വന്തം ഓഫീസിലേക്ക് കാറിലെത്തിയ ചരൺ ഗൗഡയെ കാത്തുനിന്ന രണ്ടുപേർ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ഭാര്യ ബഹളംവെച്ചെങ്കിലും അക്രമികൾ രക്ഷപ്പെട്ടു.

ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണോ കൊലപാതകത്തിന് പിന്നിലെന്നും ക്വട്ടേഷൻ കൊലപാതകമാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →