
വട്ടപ്പാറ മർദനമേറ്റ ശ്രീകുമാർ മരിച്ചു
തിരുവനന്തപുരം വട്ടപ്പാറയിൽ വാഹനാപകടത്തിന് പിന്നാലെ ആൾക്കൂട്ടത്തിന്റെ മർദനമേറ്റ കരകുളം സ്വദേശി ശ്രീകുമാർ (52) ചികിത്സയിലിരിക്കെ മരിച്ചു.
നവംബർ ഒന്നിനാണ് സംഭവം. പോലീസ് സ്റ്റേഷനിൽനിന്ന് ജാമ്യത്തിലിറങ്ങിയ ശ്രീകുമാർ വീട്ടിലെത്തിയ ശേഷം രക്തം ഛർദിച്ച് ആശുപത്രിയിലാവുകയായിരുന്നു.
കരൾരോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
THINCK SHOTS https://thinck.org/shots






