
ഷാർജ പുസ്തകമേളയിൽ ‘മിറർ’ പ്രകാശനം ചെയ്തു
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ അക്കാഫ് ഇവന്റ്സ് ലിറ്റററി ക്ലബ്ബ് യു.എ.ഇ. സ്കൂൾ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ചെറുകഥകൾ ഉൾക്കൊള്ളുന്ന ‘മിറർ’ എന്ന പുസ്തകം പ്രകാശനം ചെയ്തു.
വിദ്യാർത്ഥികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിനായി നടത്തിയ ചെറുകഥാ മത്സരത്തിൽ 700-ൽ അധികം രചനകൾ ലഭിച്ചു. ഇതിൽ മികച്ച 35 കഥകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയത്.
സാഹിത്യകാരന്മാരായ സന്തോഷ് ഏച്ചിക്കാനം, ഡോ. രാജശ്രീ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
THINCK SHOTS https://thinck.org/shots






