THINCK
കേരളത്തിലെ വിദ്യാർത്ഥികൾക്ക് പ്രതീക്ഷ

കേരളത്തിലെ വിദ്യാർത്ഥികൾക്ക് പ്രതീക്ഷ

കേരളത്തിലെ അധ്യാപകന്റെ പരാതിക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി; തമിഴ്നാട് മുഖ്യമന്ത്രിയുടെ സെൽ ശ്രദ്ധയിൽ

അണ്ണാമലൈ സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ ബിരുദങ്ങളുടെ അംഗീകാരവുമായി ബന്ധപ്പെട്ട് കാസർകോട് അധ്യാപകൻ സി.കെ. മദനൻ നൽകിയ പരാതിക്ക് തമിഴ്നാട് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകി. ഓഗസ്റ്റ് 2ന് നൽകിയ പരാതി മുഖ്യമന്ത്രിയുടെ ഓഫിസ് ഓഗസ്റ്റ് 10ന് സർവകലാശാലയ്ക്ക് കൈമാറി; 13ന് തന്നെ രജിസ്റ്റേർഡ് കത്തിലൂടെ മറുപടിയും ലഭിച്ചു.

യുജിസി നടപടിക്കെതിരെ മദ്രാസ് ഹൈക്കോടതി നൽകിയ വിധിയുടെ അടിസ്ഥാനത്തിൽ 2015–16 മുതൽ ഓപ്പൺ, വിദൂര വിദ്യാഭ്യാസത്തിലൂടെ നൽകിയ ബിരുദ-ബിരുദാനന്തര ബിരുദങ്ങൾക്ക് അംഗീകാരമുണ്ടെന്ന് സർവകലാശാല വ്യക്തമാക്കി. കേരളത്തിൽ തുല്യതാ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ഉന്നതപഠനവും ഉദ്യോഗക്കയറ്റവും തടസ്സപ്പെട്ട നിരവധി വിദ്യാർഥികൾക്ക് ഇത് പ്രതീക്ഷയാകുന്നു. ഹൈക്കോടതി വിധിയുമായി കേരളത്തിലെ സർവകലാശാലകളെ സമീപിക്കാനാണ് ഇനി വിദ്യാർഥികളുടെ നീക്കം.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →