THINCK
ബോഹും തീപിടിത്തം: മൂന്ന് മലയാളികളുടെ മരണത്തിന് പിന്നിൽ തർക്കം

ബോഹും തീപിടിത്തം: മൂന്ന് മലയാളികളുടെ മരണത്തിന് പിന്നിൽ തർക്കം

ജർമനിയിലെ ബോഹുമിൽ മൂന്ന് മലയാളികളുടെ മരണത്തിനിടയാക്കിയ അപ്പാർട്ട്മെന്റ് തീപിടിത്തത്തിന് പിന്നിൽ അയൽവാസികളുമായുണ്ടായ തർക്കമെന്നാണ് പ്രാദേശിക മാധ്യമ റിപ്പോർട്ട്. ഗ്രൗണ്ട് ഫ്ലോറിൽ താമസിച്ചിരുന്ന റുമാനിയൻ പൗരൻ പ്രതികാരമായി തീ വെച്ചതായാണ് വിവരം; കൊല്ലം സ്വദേശി അഞ്ജലി ജോയി, ഇടുക്കി സ്വദേശി നോവ സാബു, എറണാകുളം സ്വദേശി സിവിൻ ജോണി എന്നിവരാണ് മരിച്ചത്.

Three Malayalis died in the Bochum apartment fire; German media report that an alleged arson attack followed a neighbourhood dispute.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →