THINCK
ബുസാൻ ചലച്ചിത്രമേളയിലേക്ക് ‘ചെവിട്ടോർമ്മ’

ബുസാൻ ചലച്ചിത്രമേളയിലേക്ക് ‘ചെവിട്ടോർമ്മ’

ബുസാൻ ചലച്ചിത്രമേളയിലേക്ക് ‘ചെവിട്ടോർമ്മ’; മലയാള സിനിമയ്ക്ക് അഭിമാനനേട്ടം

കേരളത്തിന്റെ മണ്ണിലും ഓർമ്മകളിലും വേരൂന്നിയ ‘ചെവിട്ടോർമ്മ (The Soul Whisperer)’ പ്രശസ്ത Busan International Film Festival-ന്റെ A Window on Asian Cinema വിഭാഗത്തിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. ലിയോ തദ്ദേവൂസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണിത്.

ദിലീഷ് പോത്തൻ, പൗളി വൽസൻ, ജോർജ് കോര, ഹരിത പരോകോട്, ശ്രീകാന്ത് മുരളി, ജിയോ ബേബി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ. സ്വരൂപ് ശോഭ ശങ്കർ ഛായാഗ്രഹണവും കാർലോ ഫ്രാൻസിസ്കോ മനാടാഡ് എഡിറ്റിംഗും മിലാദ് മൊവഹേദി സംഗീതവും നിർവഹിക്കുന്നു.

കേരളത്തിൽ നിന്ന് ബുസാനിലേക്ക്—‘ചെവിട്ടോർമ്മ’ ഇനി ലോകസിനിമയുടെ വേദിയിൽ.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →