
ഇൻസ്റ്റയിലെ അശ്ലീല പരസ്യം ക്ലിക്ക് ചെയ്യരുത്;
ഇൻസ്റ്റയിലെ ‘അശ്ലീല പരസ്യം’ ക്ലിക്ക് ചെയ്യരുത്; ബാങ്ക് അക്കൗണ്ട് വരെ കാലിയാകാം
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കാണുന്ന പ്രലോഭിപ്പിക്കുന്ന അശ്ലീല പരസ്യങ്ങൾ സൈബർ തട്ടിപ്പിന്റെ കുടുക്കാകാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇത്തരം പരസ്യങ്ങളിൽ ക്ലിക്ക് ചെയ്താൽ വ്യാജ വെബ്സൈറ്റിലേക്കും അവിടെ നിന്ന് അനധികൃത ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനുമാണ് ഉപയോക്താവിനെ നയിക്കുന്നത്.
ഔദ്യോഗിക ആപ്പ് സ്റ്റോറിന് പുറത്തുനിന്ന് ഇൻസ്റ്റാൾ ചെയ്യുന്ന ഇത്തരം ആപ്പുകൾ ഫോൺ ആക്സസ്, സ്വകാര്യ വിവരങ്ങൾ, ബാങ്കിങ് വിവരങ്ങൾ തുടങ്ങിയവ തട്ടിപ്പുകാർക്ക് ലഭ്യമാക്കാനിടയുണ്ട്. സംശയാസ്പദമായ ലിങ്കുകളിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യരുതെന്നും വിശ്വസനീയമായ ആപ്പ് സ്റ്റോറുകൾ മാത്രം ഉപയോഗിക്കണമെന്നും മുന്നറിയിപ്പ്.
ഒരു ക്ലിക്ക് മതി കുടുക്കിലാകാൻ; ‘അശ്ലീല പരസ്യം’ ഇനി വെറും പരസ്യമല്ല, സൈബർ കെണിയുമാകാം.
THINCK SHOTS https://thinck.org/shots






