
മുഖ്യമന്ത്രിയെ കാണാൻ പുതിയ ക്രമീകരണം
മുഖ്യമന്ത്രിയെ കാണാൻ പുതിയ ക്രമീകരണം; തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ സന്ദർശക സമയം
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി സന്ദർശകരെ കാണുന്നതിനായി പുതിയ ക്രമീകരണം ഏർപ്പെടുത്തി. പൊതുഅവധി അല്ലാത്ത തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 3 മുതൽ 5.30 വരെ സന്ദർശകർക്ക് മുഖ്യമന്ത്രിയെ കാണാം. പുതിയ സംവിധാനം സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ വരും.
ഈ ദിവസങ്ങളിൽ പ്രായമായവർ, ഭിന്നശേഷിക്കാർ, ശാരീരിക അവശതകളുള്ളവർ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലിൽ മുഖ്യമന്ത്രി നേരിട്ട് കാണും. തുടർന്ന് ഓഫീസിലെ സന്ദർശകരെ കാണും. മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്തവർക്കും ഈ സമയത്ത് എത്താം.
മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ഇല്ലാത്ത ദിവസങ്ങളിലും പൊതുജനങ്ങൾക്ക് പരാതി പരിഹാര സെല്ലിൽ പരാതി നൽകാം. വൈകുന്നേരം 3 മുതൽ 5 വരെ പ്രത്യേകം നിയോഗിച്ച ഉദ്യോഗസ്ഥർ പരാതികൾ സ്വീകരിക്കും. മറ്റ് ജില്ലകളിൽ നിന്ന് എത്തുന്നവർക്ക് മുഖ്യമന്ത്രിയെ വേഗത്തിൽ കാണാനും തിരക്ക് കുറയ്ക്കാനുമാണ് പുതിയ ക്രമീകരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
THINCK SHOTS https://thinck.org/shots






