
പ്രളയത്തിൽ തകർന്ന ബാങ്കിൽ നിന്ന് കോടികൾ വീണ്ടെടുത്ത് നേപ്പാൾ
പ്രളയത്തിൽ ബാങ്ക് തകർന്നു; 50 കോടിയുടെ സ്വർണവും 1.5 കോടിയുടെ പണവും വീണ്ടെടുത്ത് നേപ്പാൾ പൊലീസ്
നേപ്പാളിലെ പ്രളയത്തിൽ തകർന്ന നുവാകോട്ട് ജില്ലയിലെ തൃശൂലി ധുങ്കെയിലുള്ള കാർഷിക വികസന ബാങ്ക് ശാഖയിൽ നിന്ന് കോടികളുടെ പണവും സ്വർണവും പ്രധാന രേഖകളും പൊലീസ് സുരക്ഷിതമായി വീണ്ടെടുത്തു. ഏകദേശം എട്ട് മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് വിലപിടിപ്പുള്ള വസ്തുക്കൾ പുറത്തെടുത്തത്.
ബാങ്ക് ലോക്കറുകളിൽ ഉണ്ടായിരുന്നത് ഏകദേശം 1.5 കോടി നേപ്പാൾ രൂപയും 50 കോടി നേപ്പാൾ രൂപ വിലമതിക്കുന്ന സ്വർണവുമാണെന്ന് പൊലീസ് അറിയിച്ചു. പ്രളയജലം കുത്തിയൊഴുകുന്നതിനിടെയായിരുന്നു രക്ഷാപ്രവർത്തനം. പിന്നീട് പണവും സ്വർണവും രഹസ്യ രേഖകളും ഉയർന്ന സുരക്ഷയുള്ള കേന്ദ്രത്തിലേക്ക് മാറ്റി. ദൗത്യത്തിന്റെ വീഡിയോ നേപ്പാൾ പൊലീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ പൊലീസിന് അഭിനന്ദനവും ലഭിച്ചു.
THINCK SHOTS https://thinck.org/shots






