
പ്രവാസികൾക്ക് പാർട്ടിയിൽ അർഹമായ സ്ഥാനം വേണം
പ്രവാസികളുടെ പണം മാത്രം പോരാ; പാർട്ടിയിൽ അർഹമായ സ്ഥാനവും വേണം
ഒഐസിസി, ഇൻകാസ് തുടങ്ങിയ പ്രവാസി കോൺഗ്രസ് സംഘടനകളിൽ വർഷങ്ങളായി പ്രവർത്തിക്കുന്നവരെ കെപിസിസി, ഡിസിസി പുനഃസംഘടനകളിൽ അർഹമായി പരിഗണിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
തിരഞ്ഞെടുപ്പ് ഫണ്ടും പാർട്ടി പരിപാടികൾക്കും പ്രവാസികളുടെ സഹായം തേടുമ്പോൾ, നാട്ടിലെത്തിയ ശേഷം അവരുടെ സംഘടനാ പരിചയവും സീനിയോറിറ്റിയും മറക്കരുതെന്നാണ് പ്രവർത്തകരുടെ ആവശ്യം. പ്രവാസി പ്രതിനിധികൾക്ക് നിശ്ചിത പ്രാതിനിധ്യവും തീരുമാനമെടുക്കുന്ന സമിതികളിൽ പങ്കാളിത്തവും ഉറപ്പാക്കണം.
“പ്രവാസിയുടെ പണം വേണം; പക്ഷേ പാർട്ടിയിലെ സ്ഥാനം വേണ്ട” എന്ന അവസ്ഥ മാറണം.
THINCK SHORTS
THINCK SHOTS https://thinck.org/shots






