THINCK
യുഎഇയിലെ ഇന്ത്യക്കാർ ജാഗ്രത പാലിക്കണം

യുഎഇയിലെ ഇന്ത്യക്കാർ ജാഗ്രത പാലിക്കണം

വ്യാജ ഏജന്റുമാർക്കെതിരെ മുന്നറിയിപ്പ്; യുഎഇയിലെ ഇന്ത്യക്കാർ ജാഗ്രത പാലിക്കണം

യുഎഇയിലെ ഇന്ത്യൻ പൗരന്മാരെ ലക്ഷ്യമിട്ട് വ്യാജ ഏജന്റുമാർ തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ് നൽകി. അനധികൃത വ്യക്തികളോടോ ഏജൻസികളോടോ പാസ്‌പോർട്ട് വിവരങ്ങൾ, വ്യക്തിഗത രേഖകൾ, ബാങ്ക് വിവരങ്ങൾ, ബയോമെട്രിക് ഡാറ്റ എന്നിവ പങ്കുവയ്ക്കരുതെന്ന് നിർദേശം.

സംശയാസ്പദമായ ഫോൺകോളുകൾ, സന്ദേശങ്ങൾ, രേഖ ആവശ്യപ്പെടൽ, പണം ആവശ്യപ്പെടൽ തുടങ്ങിയ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും കോൺസുലേറ്റ് ആവശ്യപ്പെട്ടു.

പ്രവാസികൾക്ക് മുന്നറിയിപ്പ്: രേഖകളും വിവരങ്ങളും കൈമാറും മുമ്പ് ഏജന്റിന്റെ വിശ്വാസ്യത ഉറപ്പാക്കുക.

THINCK SHORTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →