
മുഖ്യമന്ത്രിയുടെ വ്യാജ വിവാഹരേഖ:
മുഖ്യമന്ത്രി വി.ഡി. സതീശൻ രണ്ടാം വിവാഹം കഴിച്ചെന്ന തരത്തിൽ വ്യാജരേഖ നിർമിച്ച് പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കേസെടുക്കാൻ പൊലീസ് നിർദേശം. കെപിസിസി വക്താവ് രാജു പി. നായരുടെ പരാതിയിലാണ് നടപടി. വ്യാജരേഖയുമായി രണ്ട് യുവാക്കൾ തന്നെ സമീപിച്ചിരുന്നുവെന്ന റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ വെളിപ്പെടുത്തലും അന്വേഷണത്തിന്റെ ഭാഗമാകും. സർക്കാരിനെയും മുഖ്യമന്ത്രിയെയും അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്നാണ് പരാതിയിലെ ആരോപണം.
#VDSatheesan #AntoAugustine #ReporterTV #KeralaPolitics #THINCKSHOT
THINCK SHOTS https://thinck.org/shots







