THINCK
ദിലീപും മഞ്ജുവും കൈകൊടുക്കുന്ന വീഡിയോ വൈറൽ

ദിലീപും മഞ്ജുവും കൈകൊടുക്കുന്ന വീഡിയോ വൈറൽ

കൈകൊടുത്ത് ദിലീപും മഞ്ജുവും; യാഥാർഥ്യമോ എഐ കളിയോ?

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ദിലീപും മഞ്ജു വാരിയരും ഒരേ വേദിയിൽ എത്തിയതിന് പിന്നാലെ, ഇരുവരും പുഞ്ചിരിയോടെ കൈകൊടുക്കുന്നുവെന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കാക്കനാട്ട് പുതുതായി ആരംഭിച്ച മാജിക് ഫ്രെയിംസ് മൾട്ടിപ്ലെക്സ് തിയറ്റർ സമുച്ചയത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ്ഇരുവരും പങ്കെടുത്തത്.

‘എഐ നിർമ്മിതമല്ല, ഒറിജിനൽ വിഡിയോ’ എന്ന അടിക്കുറിപ്പോടെയാണ് ഹസ്തദാന ദൃശ്യം പ്രചരിക്കുന്നത്. എന്നാൽ ചടങ്ങിൽ ഇരുവരും അകലം പാലിച്ചിരുന്നുവെന്ന നേരത്തെയുള്ള റിപ്പോർട്ടുകൾക്കിടയിൽ പുതിയ വിഡിയോ ആരാധകരിൽ സംശയവും കൗതുകവും സൃഷ്ടിച്ചു. ഹസ്തദാനം യഥാർഥത്തിൽ നടന്നതാണോ, എഐ ഉപയോഗിച്ച് സൃഷ്ടിച്ച ദൃശ്യമാണോ എന്നതിന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി തുടരുകയാണ്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →