THINCK
ഓരോ മോഡിഫിക്കേഷനും 5,000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി നിർദേശം

ഓരോ മോഡിഫിക്കേഷനും 5,000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി നിർദേശം

വണ്ടിയിൽ ‘കളി’ വേണ്ട; ഓരോ മോഡിഫിക്കേഷനും ₹5,000 പിഴ

വാഹനങ്ങളിൽ അനധികൃത രൂപമാറ്റം നടത്തുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേരള ഹൈക്കോടതി. ഒരു വാഹനത്തിൽ വരുത്തുന്ന ഓരോ അനധികൃത മോഡിഫിക്കേഷനും 5,000 രൂപ വീതം പിഴഈടാക്കണമെന്ന് കോടതി നിർദേശിച്ചു. മോട്ടർ വാഹനവകുപ്പിനൊപ്പം പൊലീസും ഇത്തരം നിയമലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കണം. അടൂരിൽ രക്ഷാപ്രവർത്തനത്തിന് പോയ ഒരു ജീപ്പിൽ ആറു മോഡിഫിക്കേഷനുകൾ ഉണ്ടായിട്ടും ആകെ 5,000 രൂപ മാത്രം പിഴ ചുമത്തിയ സംഭവം പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.

തീവ്രപ്രകാശമുള്ള LED ലൈറ്റുകൾ, റെഡ്–ബ്ലൂ സ്ട്രോബ് ലൈറ്റുകൾ, അനധികൃത സൈറൺ, വീൽ സ്പേസറുകൾ, ബോഡിക്ക് പുറത്തേക്ക് തള്ളിനിൽക്കുന്ന വീതിയേറിയ ടയറുകൾ എന്നിവക്കെതിരെയും നടപടി വേണമെന്ന് കോടതി വ്യക്തമാക്കി. ഇത്തരം മാറ്റങ്ങൾ മറ്റു യാത്രക്കാരുടെയും കാൽനടക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് സെപ്റ്റംബർ 7ന് വീണ്ടും പരിഗണിക്കും.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →