
മുൻഭാര്യയുടെ വീടിനടുത്ത് 'മിഡിൽ ഫിംഗർ' ശിൽപം;
മുൻഭാര്യയുടെ വീടിന് അടുത്ത് വീട് വാങ്ങി; മുറ്റത്ത് 12 അടി ഉയരമുള്ള ‘മിഡിൽ ഫിംഗർ’!
സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്ന ഈ സംഭവം പുതിയതല്ല; 2013-ൽ അമേരിക്കയിലെ മിഷിഗണിലാണ് നടന്നത്. ഡെട്രോയിറ്റ് വ്യവസായി അലൻ മാർക്കോവിറ്റ്സ് മുൻഭാര്യ താമസിക്കുന്ന വീടിന് തൊട്ടടുത്ത് വീട് വാങ്ങിയ ശേഷം മുറ്റത്ത് ഏകദേശം 12 അടി ഉയരമുള്ള മിഡിൽ ഫിംഗർ ശിൽപം സ്ഥാപിച്ചു. രാത്രിയിലും കാണാൻ പ്രത്യേക ലൈറ്റും ഒരുക്കിയിരുന്നു.
എന്നാൽ പ്രചരിക്കുന്ന പോസ്റ്റിലെ ഒരു കാര്യം തിരുത്തണം. ശിൽപം മുൻഭാര്യയെ ലക്ഷ്യമിട്ടല്ല, അവരുടെ പുതിയ പങ്കാളിയെ ലക്ഷ്യമിട്ടാണ് സ്ഥാപിച്ചതെന്ന് മാർക്കോവിറ്റ്സ് അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തന്റെ വിവാഹകാലത്ത് ഇരുവരും ബന്ധത്തിലായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ശിൽപത്തിനായി ഏകദേശം 7,000 ഡോളർ ചെലവാക്കിയതായും റിപ്പോർട്ടുകളുണ്ട്.
13 വർഷം പഴക്കമുള്ള സംഭവം വീണ്ടും വൈറൽ; കഥ സത്യമാണ്, പക്ഷേ സോഷ്യൽ മീഡിയയിലെ വിവരണത്തിൽ ചെറിയ ട്വിസ്റ്റുണ്ട്!
THINCK SHOTS https://thinck.org/shots






