
അഞ്ചുമിനിറ്റ് വൈകിയത് ജീവൻ രക്ഷിച്ചു;
അഞ്ചുമിനിറ്റ് വൈകിയത് ജീവൻ രക്ഷിച്ചു; നേപ്പാൾ പ്രളയത്തിൽ നിന്ന് രക്ഷപ്പെട്ട് ദീപ ടീച്ചർ
നേപ്പാളിലെ മഹാപ്രളയത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരിക്കുകയാണ് കണ്ണൂർ അന്നൂർ സ്വദേശി ആർ. ദീപ (48). സുഹൃത്ത് വിനിഷയോടൊപ്പം 36 അംഗ സംഘത്തിൽ നേപ്പാൾ യാത്രയ്ക്കുപോയ ദീപയുടെ വാഹനം എത്തുന്നതിന് അഞ്ചുമിനിറ്റ് മുമ്പാണ് മുന്നിലെ പാലം പ്രളയത്തിൽ ഒലിച്ചുപോയത്. അപകടസ്ഥലത്തിന് ഏകദേശം 800 മീറ്റർ പിന്നിലായിരുന്നു സംഘം.
പാലം തകർന്നതോടെ സംഘം ഏഴുമണിക്കൂർ റോഡിൽ കുടുങ്ങി. ഭക്ഷണവും ടോയ്ലറ്റ് സൗകര്യവും ഇല്ലാതെ കാത്തിരിക്കേണ്ടിവന്നു. പിന്നീട് ഡ്രൈവർ ഇടുങ്ങിയ കുന്നിൻപാതയിലൂടെ വാഹനം കടത്തിയാണ് സംഘത്തെ സുരക്ഷിതരാക്കിയത്. പയ്യന്നൂർ മാതമംഗലം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ ദീപയും സംഘവും ഒടുവിൽ സുരക്ഷിതമായി നാട്ടിലെത്തി.
ജീവനും മരണത്തിനുമിടയിൽ വെറും അഞ്ചുമിനിറ്റ്!
THINCK SHOTS https://thinck.org/shots






