THINCK
പ്രളയം എല്ലാം തകർത്തു; ഒറ്റവീട് മാത്രം നിന്നു,

പ്രളയം എല്ലാം തകർത്തു; ഒറ്റവീട് മാത്രം നിന്നു,

പ്രളയം എല്ലാം തൂത്തെറിഞ്ഞു; ഒറ്റവീട് മാത്രം നിന്നു, കുടുംബവും രക്ഷപ്പെട്ടു!

നേപ്പാളിലെ റസുവ മേഖലയിൽ ഉണ്ടായ ഭീകര മിന്നൽപ്രളയത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ലോകമെങ്ങും വൈറൽ. ചെളിയും പാറകളും നിറഞ്ഞ അതിശക്തമായ വെള്ളപ്പാച്ചിൽ സമീപത്തെ കെട്ടിടങ്ങളും വാഹനങ്ങളും തൂത്തെറിഞ്ഞപ്പോൾ, ഇളംപച്ച നിറത്തിലുള്ള ഒരു വീടിന്റെ മുകളിലെ നിലയിൽ കുടുംബം ഭീതിയോടെ കുടുങ്ങി. എന്നാൽ അത്ഭുതകരമായി വീട് പ്രളയത്തെ അതിജീവിച്ചു. പിന്നീട് പുറത്തുവന്ന ദൃശ്യങ്ങളിൽ കുടുംബാംഗങ്ങൾ സുരക്ഷിതരാണെന്നും രക്ഷപ്പെട്ടുവെന്നും സ്ഥിരീകരിച്ചു.

ചുറ്റും എല്ലാം ഒഴുകിപ്പോയിട്ടും ആ വീടും അതിലെ മനുഷ്യരും അതിജീവിച്ചത് നേപ്പാൾ ദുരന്തത്തിനിടയിലെ പ്രതീക്ഷയുടെ ദൃശ്യമായി മാറി

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →