
ഗംഗാജലം കൈയിൽ പിടിച്ച് കൈക്കൂലി പങ്കിടാൻ പ്രതിജ്ഞ? ഉത്തർപ്രദേശിലെ കൗൺസിലർമാരുടെ വിവാദ വിഡിയോയിൽ അന്വേഷണം പ്രഖ്യാപിച്ചു
ഗംഗാജലം കൈയിൽ; ‘കൈക്കൂലി തുല്യമായി പങ്കിടാം’ എന്ന് കൗൺസിലർമാരുടെ പ്രതിജ്ഞ?
ഉത്തർപ്രദേശിലെ ഷാജഹാൻപൂർ മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലർമാർ ഗംഗാജലം കൈയിൽ പിടിച്ച് കൈക്കൂലി ഉൾപ്പെടെയുള്ള അനധികൃത വരുമാനം 60 പേർക്കും തുല്യമായി പങ്കിടുമെന്ന് പ്രതിജ്ഞ ചെയ്യുന്നതായി പറയുന്ന വിഡിയോ വൈറലായി. സംഭവം വിവാദമായതോടെ കോർപ്പറേഷൻ അന്വേഷണം പ്രഖ്യാപിച്ചു. എന്നാൽ വിഡിയോയുടെ യഥാർഥ സാഹചര്യവും ശബ്ദവും സ്ഥിരീകരിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒരു ബിജെപി കൗൺസിലർ വിഡിയോയുടെ അർത്ഥം വളച്ചൊടിച്ചതാണെന്ന് പ്രതികരിച്ചു.
THINCK SHOTS https://thinck.org/shots






