THINCK
തൊടുപുഴ എസ്.ഐ കെ. വിജേഷിന് സസ്പെൻഷൻ

തൊടുപുഴ എസ്.ഐ കെ. വിജേഷിന് സസ്പെൻഷൻ

വിദ്വേഷ പോസ്റ്റ് ഷെയർ ചെയ്തു; തൊടുപുഴ എസ്.ഐ കെ. വിജേഷിന് സസ്പെൻഷൻ

ഓണപ്പൂക്കളം തട്ടിത്തെറിപ്പിക്കുന്ന തട്ടമിട്ട യുവതിയുടെ പഴയ വീഡിയോ പങ്കുവെച്ച് മുസ്‌ലിം സമൂഹത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം ഷെയർ ചെയ്തെന്ന പരാതിയിൽ തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കെ. വിജേഷിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.യൂത്ത് ലീഗ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി നൽകിയ പരാതിയെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ നടപടി. വിവാദമായതോടെ വിജേഷ് പോസ്റ്റ് നീക്കം ചെയ്തിരുന്നു. സംഭവത്തിൽ മൂന്നാർ ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല നൽകി.

അതേസമയം, പോസ്റ്റിനൊപ്പം പ്രചരിച്ച പൂക്കളം തട്ടിത്തെറിപ്പിക്കുന്ന വീഡിയോ 2024ൽ ബെംഗളൂരുവിൽ നടന്ന പഴയ സംഭവത്തിന്റേതാണെന്നും ഇപ്പോഴത്തെ കേരള സംഭവമായി പ്രചരിപ്പിച്ചതാണെന്നുംറിപ്പോർട്ടുകളുണ്ട്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →