THINCK
ഭവാനി പുഴയിൽ

ഭവാനി പുഴയിൽ

ഭവാനി പുഴയിൽ രണ്ട് ചാക്കുകളിലായി ശരീരഭാഗങ്ങൾ

പാലക്കാട് അട്ടപ്പാടി ചീരക്കടവിൽ ഭവാനി പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. രണ്ട് ചാക്കുകളിലായാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹത്തിന് കുറഞ്ഞത് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പശുവിനെ മേയ്ക്കാൻ പോയവരാണ് ചാക്കുകൾ ആദ്യം കണ്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് പുതൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ചയാളെ തിരിച്ചറിയുന്നതിനും സംഭവത്തിന്റെ പശ്ചാത്തലം കണ്ടെത്തുന്നതിനുമായി അന്വേഷണം ആരംഭിച്ചു.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →