
ഇന്ത്യയുടെ ആദ്യ മാരുതി 800: നറുക്കെടുപ്പിലൂടെ ഉടമയായി
ഇന്ത്യയുടെ ആദ്യ മാരുതി 800; ഉടമയായത് നറുക്കെടുപ്പിലൂടെ!
1983 ഡിസംബർ 14ന് ഇന്ത്യയുടെ വാഹനചരിത്രത്തിൽ പുതിയ അധ്യായം തുറന്നുകൊണ്ട് ആദ്യ മാരുതി 800പുറത്തിറങ്ങി. നറുക്കെടുപ്പിലൂടെ ആദ്യ കാർ സ്വന്തമാക്കാനുള്ള അവസരം ലഭിച്ചത് ഇന്ത്യൻ എയർലൈൻസ് ജീവനക്കാരനായ ഹർപാൽ സിംഗിനായിരുന്നു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ₹47,500 വിലയുള്ള വെള്ള മാരുതി 800ന്റെ താക്കോൽ അദ്ദേഹത്തിന് കൈമാറിയത്. ‘DIA 6479’ എന്ന നമ്പറുള്ള കാർ ഹർപാൽ സിംഗ് 2010ൽ മരിക്കുന്നതുവരെ കൈവിട്ടില്ല. പിന്നീട് മാരുതി സുസുക്കി കാർ പുനരുദ്ധരിച്ച് ചരിത്രസ്മാരകമായി സംരക്ഷിച്ചു.
THINCK SHOTS https://thinck.org/shots






