
മൂന്നാമനും അറസ്റ്റിൽ
കേതൻ വധക്കേസ്; ഗൂഢാലോചനയിൽ മൂന്നാമനും അറസ്റ്റിൽ
പൂനെയിലെ വ്യവസായി കേതൻ അഗർവാൾ കൊല്ലപ്പെട്ട കേസിൽ മൂന്നാമത്തെയാളും അറസ്റ്റിൽ. മുഖ്യപ്രതിയായ ചേതൻ ചൗധരിയുടെ സുഹൃത്ത് റിതേഷ് ഹാംഗെയെയാണ്പിടികൂടിയത്. കേതനെ ആദ്യം കൈകാലുകൾ തകർത്ത് കൊല്ലാനായിരുന്നു സിയ ഗോയലും ചേതനും പദ്ധതിയിട്ടതെന്നാണ് പൊലീസ് കണ്ടെത്തൽ. പിന്നീട് ജൂൺ 18ന് ലോഹഗഡ് കോട്ടയിൽ നിന്ന് കേതനെ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. റിതേഷുമായുള്ള ഡിലീറ്റ് ചെയ്ത ചാറ്റുകൾ ഫോറൻസിക് പരിശോധനയിൽ വീണ്ടെടുത്തതോടെയാണ് ഗൂഢാലോചനയിലെ പങ്ക് പുറത്തുവന്നത്.
THINCK SHOTS https://thinck.org/shots






