THINCK
‘അവുക്കാക്ക’ ഇനി ഓർമ;

‘അവുക്കാക്ക’ ഇനി ഓർമ;

‘അവുക്കാക്ക’ ഇനി ഓർമ; കോഴിക്കോട് അബൂബക്കർ അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീത സംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ (അവുക്കാക്ക–80) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് രണ്ടുമാസത്തോളമായി ചികിത്സയിലായിരുന്നു. അരീക്കോട്ടെ വസതിയിലായിരുന്നു അന്ത്യം.

മൂവായിരത്തിലധികം ഗാനങ്ങൾക്ക് ഈണമിട്ട അബൂബക്കർ, എം.എസ്. ബാബുരാജ്, ദേവരാജൻ മാസ്റ്റർ, ബോംബെ രവി തുടങ്ങിയവർക്കൊപ്പം തബലിസ്റ്റായും പ്രവർത്തിച്ചു. യേശുദാസ്, കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാർ, സുജാത തുടങ്ങി നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ ഈണങ്ങളിൽ പാടിയിട്ടുണ്ട്. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 1.30ന് കോഴിക്കോട് മാത്തോട്ടം കബർസ്ഥാൻ പള്ളിയിൽ നടക്കും.

മൂവായിരത്തിലേറെ ഈണങ്ങൾ ബാക്കിയാക്കി ‘അവുക്കാക്ക’ വിടവാങ്ങി. ആദരാഞ്ജലികൾ.

THINCK SHORTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →