
കുവൈത്തിൽ തൃശൂർ സ്വദേശി പ്രജീഷ് ഹൃദയാഘാതം മൂലം അന്തരിച്ചു
കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി പ്രജീഷ് (44) അന്തരിച്ചു. തൃശൂർ മുല്ലശ്ശേരി അന്നകര സ്വദേശി കുരിയക്കോട്ട് പ്രഭാകരന്റെ മകനാണ്. അബ്ബാസിയയിൽ സ്വന്തമായി വർക്ക്ഷോപ്പ് നടത്തിവരികയായിരുന്നു. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ നഴ്സായ ശാരിയാണ് ഭാര്യ; രണ്ട് മക്കളുണ്ട്. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.
#Kuwait #Thrissur #Obituary #Malayali #THINCKSHOTS
THINCK SHOTS https://thinck.org/shots







