THINCK
തൊട്ടതെല്ലാം പൊന്നാക്കി മമിത ബൈജു

തൊട്ടതെല്ലാം പൊന്നാക്കി മമിത ബൈജു

തൊട്ടതെല്ലാം പൊന്ന്; 100 കോടി തേരോട്ടത്തിൽ മമിത ബൈജു

തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ വിജയത്തിന്റെ പുതിയ മുഖമായി മമിത ബൈജു. സൂര്യയ്ക്കൊപ്പം അഭിനയിച്ച ‘വിശ്വനാഥ് ആൻഡ് സൺസ്’ 100 കോടി ക്ലബ് പിന്നിട്ടതിന് പിന്നാലെ, നിവിൻ പോളിക്കൊപ്പമുള്ള ഓണം റിലീസ് ‘ബത്‌ലഹേം കുടുംബ യൂണിറ്റും’ വൻ കളക്ഷനുമായി മുന്നേറുകയാണ്. രണ്ട് ആഴ്ചയ്ക്കുള്ളിൽ രണ്ട് വ്യത്യസ്ത ഭാഷകളിലെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നായികയായതോടെ മമിതയുടെ താരമൂല്യവും കുതിച്ചുയരുന്നു.

‘പ്രേമലു’വിലൂടെ പാൻ ഇന്ത്യൻ ശ്രദ്ധ നേടിയ മമിതയുടെ പേരിൽ ഇതിനകം നിരവധി 100 കോടി വിജയങ്ങളുണ്ട്. വിജയ്, സൂര്യ, നിവിൻ പോളി തുടങ്ങിയ താരങ്ങൾക്കൊപ്പം തുടർച്ചയായി വലിയ ചിത്രങ്ങളുടെ ഭാഗമാകുന്ന 25കാരി, ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള യുവ നായികമാരിലൊരാളായി മാറിയിരിക്കുന്നു. മമിതയുണ്ടെങ്കിൽ ഹിറ്റാകുമോ? എന്ന ചർച്ചയിലേക്കാണ് പുതിയ വിജയങ്ങളും സിനിമാലോകത്തെ എത്തിക്കുന്നത്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →