
നബിദിനം: പങ്കിടലും സഹാനുഭൂതിയും ജീവിതത്തിന്റെ ഭാഗമാക്കാൻ ആഹ്വാനം
കരുണയാണ് സന്ദേശം; നബിദിനാശംസകളുമായി THINCK.ORG
“അനാഥകുട്ടിയുടെ മുന്നിൽ വെച്ച് സ്വന്തം കുട്ടിയെ താലോലിക്കരുത്” എന്ന സന്ദേശത്തിൽ അടങ്ങിയിരിക്കുന്നത് കരുണയുടെ ഏറ്റവും ലളിതവും ആഴമുള്ളതുമായ പാഠമാണ്. പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതവും ഉപദേശങ്ങളും നിരാലംബരോടും അനാഥരോടും ദുർബലരോടും കരുതലോടെ പെരുമാറേണ്ടതിന്റെ മഹത്വം നിരന്തരം ഓർമ്മിപ്പിക്കുന്നു.
നമ്മുടെ സന്തോഷം മറ്റൊരാളുടെ വേദനയായി മാറാതിരിക്കട്ടെ; നമ്മുടെ സമൃദ്ധി മറ്റൊരാളുടെ കുറവ് ഓർമ്മിപ്പിക്കുന്നതാകാതിരിക്കട്ടെ. പങ്കിടലും സഹാനുഭൂതിയും സഹോദര്യവും മനുഷ്യസ്നേഹവും ജീവിതത്തിന്റെ ഭാഗമാകുമ്പോഴാണ് ആഘോഷങ്ങൾക്ക് യഥാർത്ഥ അർത്ഥം ലഭിക്കുന്നത്.
പ്രവാചക സ്നേഹത്തിന്റെ ഈ ദിനം ഓരോ മനസ്സിലും കരുണയും സമാധാനവും നിറയ്ക്കട്ടെ.
എല്ലാവർക്കും THINCK.ORGന്റെ ഹൃദയം നിറഞ്ഞ നബിദിനാശംസകൾ.
THINCK SHOTS https://thinck.org/shots






