
എഫ് ഐ ആർ
മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഫുട്ബോൾ സ്പോൺസർ തട്ടിപ്പ് കേസിലെ എഫ്‌ഐആർ വിവരങ്ങൾ പുറത്ത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി അധികൃതനായ ആന്റോ അഗസ്റ്റിനാണ് ഒന്നാം പ്രതി; RBC രണ്ടാം പ്രതിയാണ്. ഗൂഢാലോചനയും വഞ്ചനയും ആരോപിച്ച് BNS 318, 61 വകുപ്പുകൾ പ്രകാരമാണ് കേസ്. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള കരാറിൽ വ്യാജവും നിയമവിരുദ്ധവുമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി സർക്കാരിനെയും മറ്റുള്ളവരെയും വഞ്ചിക്കാൻ ശ്രമിച്ചെന്നാണ് എഫ്‌ഐആറിലെ ആരോപണം.
THINCK SHOTS https://thinck.org/shots







