THINCK
സർക്കാർ കുട്ടികളോടുള്ള മാപ്പുപറഞ്ഞു

സർക്കാർ കുട്ടികളോടുള്ള മാപ്പുപറഞ്ഞു

പതിറ്റാണ്ടുകളോളം കുട്ടികൾക്ക് ക്രൂരപീഡനം; ഔദ്യോഗികമായി മാപ്പുപറഞ്ഞ് നെതർലൻഡ്‌സ് സർക്കാർ

നെതർലൻഡ്‌സിലെ സർക്കാർ നിയന്ത്രിത യുവജന സംരക്ഷണ സ്ഥാപനങ്ങളിൽ കഴിഞ്ഞ പതിറ്റാണ്ടുകളിലായി പതിനായിരക്കണക്കിന് കുട്ടികൾ ശാരീരിക, മാനസിക, ലൈംഗിക പീഡനങ്ങൾക്ക് ഇരയായെന്ന അന്വേഷണ റിപ്പോർട്ടിന് പിന്നാലെ സർക്കാർ ഔദ്യോഗികമായി മാപ്പുപറഞ്ഞു.

നിലവിലെ സംവിധാനത്തിൽ ഗുരുതരമായ വീഴ്ചകളുണ്ടായിരുന്നുവെന്ന് അംഗീകരിച്ച സർക്കാർ, ഈ മാതൃക അവസാനിപ്പിക്കുമെന്നും പീഡനത്തിനിരയായവരുടെ പുനരധിവാസത്തിനായി 12 മില്യൺ യൂറോയുടെ സാമ്പത്തിക പാക്കേജ് ഒരുക്കുമെന്നും അറിയിച്ചു.

കുട്ടികളെ സംരക്ഷിക്കേണ്ട സ്ഥാപനങ്ങൾ തന്നെ അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ മുറിവായി മാറിയെന്നതാണ് റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്ന ഏറ്റവും വേദനാജനകമായ യാഥാർഥ്യം.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →