THINCK
സോഷ്യൽ മീഡിയയിൽ തരംഗമായി പഴയ ഓണപ്പാട്ടുകൾ

സോഷ്യൽ മീഡിയയിൽ തരംഗമായി പഴയ ഓണപ്പാട്ടുകൾ

ഓണം വിജയിപ്പിച്ചത് ഇൻസ്റ്റാഗ്രാമോ? ‘നൊസ്റ്റു’ പാട്ടുകൾക്ക് ന്യൂജെൻ റീൽ പുനർജന്മം

ഓണം ന്യൂജെൻ ആയെങ്കിലും പാട്ടുകളിൽ മലയാളി ഇപ്പോഴും പഴയതുതന്നെ! ഇൻസ്റ്റാഗ്രാം റീലുകളിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഈ ഓണക്കാലത്ത് പഴയ മലയാള ഓണപ്പാട്ടുകളാണ് വീണ്ടും ട്രെൻഡിങ്. പുതിയ തലമുറയുടെ പൂക്കളവും സദ്യയും ഓണക്കോടിയും യാത്രകളും ആഘോഷങ്ങളുമെല്ലാം പശ്ചാത്തലമാകുന്നത് വർഷങ്ങൾക്കുമുമ്പ് മലയാളിയുടെ മനസ്സിൽ ഇടംപിടിച്ച ഗാനങ്ങൾക്കാണ്.

ഒരു കാലത്ത് റേഡിയോയിലും കാസറ്റിലുമെത്തിയ പാട്ടുകൾ ഇന്ന് റീലുകളിലൂടെ ലക്ഷക്കണക്കിന് ആളുകളിലേക്ക് തിരിച്ചെത്തുന്നു. ലോകത്തിന്റെ ഏതു കോണിലിരുന്നാലും മലയാളിയെ ഓണമൂഡിലാക്കുന്നതിൽ ഇൻസ്റ്റാഗ്രാമിനും സോഷ്യൽ മീഡിയയ്ക്കും വലിയ പങ്കുണ്ട്. അതുകൊണ്ട് ഇത്തവണത്തെ ഓണം വിജയിപ്പിച്ചവരുടെ പട്ടികയിൽ “ഇൻസ്റ്റാഗ്രാമിനും ഒരു നന്ദി കൊടുക്കാം!” — സർക്കാർ പ്രഖ്യാപനമല്ല, THINCKന്റെ ചെറിയ ഓണക്കുറിപ്പ് മാത്രം!

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →