
പ്രഥ്മേഷ് മിശ്ര എംഡിയും സിഇഒയും
പെപ്സിയുടെ ഇന്ത്യൻ പങ്കാളി ഇനി മദ്യവിപണിയിലേക്ക്; ‘KIVA Spirits’ വരുന്നു
ഇന്ത്യയിലെ പെപ്സികോയുടെ പ്രധാന ബോട്ടിലിങ് പങ്കാളിയായ Varun Beverages ഇനി മദ്യവിപണിയിലേക്കും കടക്കുന്നു. ഇതിനായി KIVA Spirits and Company Limited എന്ന പൂർണ ഉടമസ്ഥതയിലുള്ള പുതിയ കമ്പനി രൂപീകരിക്കാൻ ഡയറക്ടർ ബോർഡ് അനുമതി നൽകി. ആദ്യഘട്ടത്തിൽ റെഡി-ടു-ഡ്രിങ്ക് മദ്യപാനീയങ്ങളും അനുബന്ധ ഉൽപ്പന്നങ്ങളുമാണ് ലക്ഷ്യമിടുന്നത്. മുൻ Diageo എക്സിക്യൂട്ടീവ് പ്രഥ്മേഷ് മിശ്രയാണ് പുതിയ കമ്പനിയുടെ എംഡിയും സിഇഒയും.
ബിയർ, വൈൻ, വിസ്കി, ജിൻ, റം, വോഡ്ക തുടങ്ങിയ മദ്യവിഭാഗങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യത Varun Beverages നേരത്തേ തന്നെ കമ്പനിയുടെ ബിസിനസ് ലക്ഷ്യങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഈ മദ്യസംരംഭം PepsiCoയുടെ പുതിയ ബ്രാൻഡ് പദ്ധതിയല്ല; Varun Beveragesന്റെ സ്വതന്ത്ര ബിസിനസ് വിപുലീകരണമാണ്. ശീതളപാനീയ വിപണിയിലെ വമ്പൻ സാന്നിധ്യത്തിന് പിന്നാലെ ഇന്ത്യയുടെ മദ്യവിപണിയിലും ശക്തമായ നീക്കത്തിനാണ് കമ്പനി ഒരുങ്ങുന്നത്.
THINCK SHOTS https://thinck.org/shots






