
പ്രണയം വിവാഹത്തിലേക്ക്; നടി നിലീൻ സാന്ദ്ര സംവിധായകൻ ശ്യാമിൻ ഗിരീഷിനെ വിവാഹം ചെയ്തു
പ്രണയം വിവാഹത്തിലേക്ക്; നിലീൻ സാന്ദ്രയ്ക്ക് വരൻ സംവിധായകൻ ശ്യാമിൻ ഗിരീഷ്
നടിയും തിരക്കഥാകൃത്തുമായ നിലീൻ സാന്ദ്ര വിവാഹിതയായി. സംവിധായകൻ ശ്യാമിൻ ഗിരീഷാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന സ്വകാര്യ ചടങ്ങിന്റെ ചിത്രങ്ങൾ നിലീൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. 2017ൽ അടുത്ത സുഹൃത്തായി ജീവിതത്തിലേക്ക് എത്തിയ ശ്യാമിനെയാണ് വർഷങ്ങൾക്കിപ്പുറം ജീവിതപങ്കാളിയാക്കുന്നതെന്ന് നിലീൻ നേരത്തെ പറഞ്ഞിരുന്നു.
കരിക്കിന്റെ ‘സാമർഥ്യ ശാസ്ത്രം’ എന്ന സീരിസിലൂടെയാണ് നിലീൻ ശ്രദ്ധേയയായത്. സീരിസിന്റെ തിരക്കഥയും നിലീൻ തന്നെയാണ് രചിച്ചത്. ‘2018’, ‘ഓഫിസർ ഓൺ ഡ്യൂട്ടി’ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ശ്യാമിൻ സംവിധാനം ചെയ്യുന്ന ‘ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ’ എന്ന ചിത്രത്തിന്റെ തിരക്കഥയും നിലീന്റേതാണ്; ചിത്രത്തിൽ പ്രധാന വേഷത്തിലും എത്തുന്നു. സൗഹൃദത്തിൽ തുടങ്ങിയ ബന്ധത്തിന് സിനിമാലോകത്തിന്റെ ആശംസകൾക്കിടെ മനോഹരമായ വിവാഹസാഫല്യം.
THINCK SHOTS https://thinck.org/shots






