THINCK
ഷാർജ എക്സ്പോയിൽ ‘ഓണമാമാങ്കം സീസൺ 5’; സെപ്റ്റംബർ 6ന് മലയാളികളുടെ മഹാഘോഷം: കുഞ്ചാക്കോ ബോബൻ മുഖ്യാതിഥി, ശ്വേത മോഹൻ സംഗീതവിരുന്ന്

ഷാർജ എക്സ്പോയിൽ ‘ഓണമാമാങ്കം സീസൺ 5’; സെപ്റ്റംബർ 6ന് മലയാളികളുടെ മഹാഘോഷം: കുഞ്ചാക്കോ ബോബൻ മുഖ്യാതിഥി, ശ്വേത മോഹൻ സംഗീതവിരുന്ന്

യുഎഇയിലെ ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നായ ‘ഓണമാമാങ്കം സീസൺ 5’ സെപ്റ്റംബർ 6ന് ഷാർജ എക്സ്പോ സെന്ററിൽ അരങ്ങേറും. Equity Plus സംഘടിപ്പിക്കുകയും HIT 96.7 FM പിന്തുണയ്ക്കുകയും ചെയ്യുന്ന ആഘോഷത്തിൽ 8,000ത്തിലധികം പേർക്ക് വിപുലമായ പരമ്പരാഗത ഓണസദ്യ ഒരുക്കും.

നടൻ കുഞ്ചാക്കോ ബോബനാണ് മുഖ്യാതിഥി. ശ്വേത മോഹന്റെ സംഗീതവിരുന്ന്, Bennet & the Band, റാപ്പർ വേടന്റെ ലൈവ് പ്രകടനം, നൃത്തം, കോമഡി തുടങ്ങി വിവിധ കലാപരിപാടികളും വേദിയെ നിറക്കും. പ്രവാസലോകത്ത് കേരളത്തിന്റെ ഓണപ്പെരുമയും കലാസാംസ്കാരിക പാരമ്പര്യവും ഒരുമിച്ച് ആഘോഷിക്കുന്ന വലിയ മലയാളി സംഗമമായാണ് ഇത്തവണത്തെ ഓണമാമാങ്കം ഒരുങ്ങുന്നത്. പരിപാടികൾ രാവിലെ 11ന് ആരംഭിക്കും.

ഓണമാമാങ്കം 2026 ടിക്കറ്റുകൾ ഇപ്പോൾ Platinumlist-ൽ  AED 50 മുതൽ ലഭ്യമാണ്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →