THINCK
സംവിധായകൻ വിജീഷ് മണിയുടെ വാഹനം കത്തിച്ചവർ ഇപ്പോഴും കാണാമറയത്ത്

സംവിധായകൻ വിജീഷ് മണിയുടെ വാഹനം കത്തിച്ചവർ ഇപ്പോഴും കാണാമറയത്ത്

സിസിടിവിയിൽ രണ്ട് മുഖംമൂടികൾ; വിജീഷ് മണിയുടെ വാഹനം കത്തിച്ചവർ ഇപ്പോഴും കാണാമറയത്ത്

സംവിധായകൻ വിജീഷ് മണിയുടെ വാഹനം പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിൽ പ്രതികളെ കണ്ടെത്താനാകാതെ കേരള പൊലീസ്. ജൂലൈ 30ന് പുലർച്ചെ തൃശൂർ ചാവക്കാട് മുതുവട്ടൂരിലെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന പുതിയ ജീപ്പാണ് മുഖംമറച്ച് മഴക്കോട്ട് ധരിച്ചെത്തിയ രണ്ടുപേർ ഗ്ലാസ് തകർത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചത്. സമീപത്തെ സിസിടിവിയിൽ ഇരുവരുടെയും ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിലും അറസ്റ്റുണ്ടായതായി ഇതുവരെ സ്ഥിരീകരണമില്ല.

വാഹനത്തിനൊപ്പം വിജീഷ് മണിയുടെ ‘രാമർകൂത്ത് – Reviving the Tribal Epic of Rama’ എന്ന ഡോക്യുഫിക്ഷന്റെ നിർണായക ഹാർഡ് ഡിസ്കുകളും ചിത്രീകരണ സാമഗ്രികളും രേഖകളും കത്തിനശിച്ചു. സംഭവത്തിൽ അടിയന്തരവും സമഗ്രവുമായ അന്വേഷണം ആവശ്യപ്പെട്ട് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആഭ്യന്തരമന്ത്രിക്കും കത്ത് നൽകിയിരുന്നു. തെളിവുകളുണ്ടായിട്ടും ആക്രമണത്തിന് പിന്നിലെവർ ആരെന്ന ചോദ്യം ഇപ്പോഴും ബാക്കി.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →