
പത്തനംതിട്ടയിൽ റിസപ്ഷനിസ്റ്റ് ദിൻഷയെ കുത്തിക്കൊന്നു; യുവാവ് പിടിയിൽ
പത്തനംതിട്ട കോഴഞ്ചേരി മാരാമൺ റിസോർട്ടിലെ റിസപ്ഷനിസ്റ്റ് ദിൻഷ (20)യെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ യുവാവ് പിടിയിൽ. കുളത്തൂപ്പുഴ സ്വദേശിനിയായ ദിൻഷയെ ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് ആക്രമിച്ചത്. കീഴൂകര സ്വദേശി ജിത്തുവിനെയാണ് പൊലീസ് പിടികൂടിയത്. ദിൻഷയുടെ സുഹൃത്തായിരുന്ന ജിത്തു, പ്രണയത്തിൽ നിന്ന് ദിൻഷ പിന്മാറിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.
A 20-year-old receptionist was stabbed to death at a Maramon resort in Pathanamthitta; police have arrested a man
THINCK SHOTS https://thinck.org/shots






