
സുഹൃത്തിന്റെ മകളെക്കുറിച്ച് വ്യാജാരോപണം;
സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാജ ലൈംഗികാരോപണം ഉന്നയിച്ചെന്ന കേസിൽ കുറ്റ്യാടി തൊട്ടിൽപ്പാലം സ്വദേശി രമ്യ ഷിംജിത്ത് (36) അറസ്റ്റിൽ. കുട്ടിയുടെ മാതാവുമായുള്ള വിരോധത്തെ തുടർന്നാണ് വിഡിയോ പോസ്റ്റ് ചെയ്തതെന്നാണ് പൊലീസ് കേസ്. പോക്സോ നിയമവും ഐടി ആക്ടിലെ വകുപ്പുകളും ചുമത്തിയാണ് നടപടി. കണ്ണൂരിലെ ബന്ധുവീട്ടിൽ നിന്നാണ് രമ്യയെ കസ്റ്റഡിയിലെടുത്തത്.
#RemyaShimjith #POCSO #Kozhikode #KeralaNews #THINCKSHOTS
THINCK SHOTS https://thinck.org/shots







