THINCK
ഷാർജയിൽ കാണാതായ സഹോദരിമാർ മരിച്ച നിലയിൽ;

ഷാർജയിൽ കാണാതായ സഹോദരിമാർ മരിച്ച നിലയിൽ;

ഷാർജയിൽ കാണാതായ സഹോദരിമാർ മരിച്ച നിലയിൽ; ദുരൂഹത നീക്കാൻ പൊലീസ് അന്വേഷണം

ഓഗസ്റ്റ് 17 മുതൽ കാണാതായിരുന്ന 20ഉം 22ഉം വയസ്സുള്ള കസാഖ്സ്ഥാൻ സ്വദേശിനികളായ സഹോദരിമാരെ ഷാർജയിലെ ഒരു അപ്പാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാണാതായെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാർജ പൊലീസ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരും ഒരു വർഷത്തിൽ താഴെയായി യുഎഇയിൽ ജോലി ചെയ്തുവരികയായിരുന്നു.

സഹോദരിമാരെ കണ്ടെത്താൻ സഹായം തേടി നേരത്തെ വാട്സാപ്പിൽ സന്ദേശം പ്രചരിച്ചിരുന്നു. മരണത്തിലേക്ക് നയിച്ച സാഹചര്യം വ്യക്തമാക്കുന്നതിനായി ഷാർജ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. മരണകാരണം സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.

THINCK SHORTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →