
പന്ത്രണ്ടുകാരൻ മുത്തുമോൻ കന്നുകാലി വ്യാപാരത്തിൽ
പന്ത്രണ്ടുകാരൻ മുത്തുമോൻ; പൂക്കോട്ടൂരിന്റെ ‘ബെല്ലാരി രാജ’
12 വയസിൽ കന്നുകാലി വ്യാപാരത്തിൽ ശ്രദ്ധേയനായി മലപ്പുറം പൂക്കോട്ടൂർ സ്വദേശി മിൽഹാൻ എന്ന മുത്തുമോൻ. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ആയിരത്തിലധികം പോത്തുകളെയാണ് ആറാം ക്ലാസുകാരനായ മുത്തുമോൻ കച്ചവടം ചെയ്തത്. പിതാവ് മുസ്തഫയുടെ കന്നുകാലി വ്യാപാരം കണ്ടാണ് ചെറുപ്പം മുതൽ ഈ രംഗത്തേക്ക് ആകർഷണം. ഞായറാഴ്ചകളിൽ ചട്ടിപ്പറമ്പ് ചന്തയിലെ സജീവ സാന്നിധ്യമാണ് മുത്തുമോൻ. പഠനത്തോടൊപ്പം വ്യാപാരവും മുന്നോട്ടുകൊണ്ടുപോകാനാണ് ആഗ്രഹം.
#THINCKSHOTS #Muthumon #Pookkottur
THINCK SHOTS https://thinck.org/shots






