THINCK
പ്രണയദമ്പതികൾ മരിച്ച നിലയിൽ

പ്രണയദമ്പതികൾ മരിച്ച നിലയിൽ

വീട്ടുകാരുടെ എതിർപ്പ്; യുവാവും യുവതിയും മരിച്ച നിലയിൽ

കൊല്ലം ശാസ്താംകോട്ടയിൽ പ്രണയത്തിലായിരുന്ന യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി സ്വദേശി രാജീവ് (26), വലിയോട് സ്വദേശി അഭിരാമി (19) എന്നിവരാണ് മരിച്ചത്. ഇവരുടെ ബന്ധത്തെ വീട്ടുകാർ എതിർത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. സ്റ്റേഷനിൽ വിളിച്ചുവരുത്തിയപ്പോൾ ഒരുമിച്ച് ജീവിക്കാനാണ് തീരുമാനമെന്ന് ഇരുവരും എഴുതി നൽകിയിരുന്നതായി റിപ്പോർട്ട്. പിന്നീട് ശാസ്താംകോട്ട തടാകത്തിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →