
അനിത പടനാട്ടിലിന്റെ പുസ്തകം ഷാർജ പുസ്തകമേളയിൽ 11-11 ന് പ്രകാശനം ചെയ്യും
അനിത പടനാട്ടിലിന്റെ ‘ദി റുക്കു ക്രോണിക്കിൾസ്: എവരിഡേ അഡ്വഞ്ചേഴ്സ്’ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നവംബർ 11 ബുധനാഴ്ച പ്രകാശനം ചെയ്യും.
Z4 ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം വൈകുന്നേരം 7 മുതൽ 7.25 വരെ എക്സ്പോ സെന്റർ ഷാർജയിലെ ഹാൾ 7-ലെ റൈറ്റേഴ്സ് ഫോറത്തിൽ നടക്കും. സാലിം ഹുമൈദ് അൽ ഷംസി ആദരാതിഥിയും വിനോദ് നമ്പ്യാർ മുഖ്യാതിഥിയുമാകും. ശർമിഷ്ഠ താക്കൂർ വിശിഷ്ടാതിഥിയായിരിക്കും.
THINCK SHOTS https://thinck.org/shots






