THINCK
കലാശേഖരത്തിന് പുതുജീവൻ, ‘ലിവിങ് ആർക്കൈവ്സ്’ ഇന്ന് തുടങ്ങും

കലാശേഖരത്തിന് പുതുജീവൻ, ‘ലിവിങ് ആർക്കൈവ്സ്’ ഇന്ന് തുടങ്ങും

കേരള ലളിതകലാ അക്കാദമിയുടെ ‘പുനർജ്ജനി’ പദ്ധതിയുടെ ഭാഗമായി ‘ലിവിങ് ആർക്കൈവ്സ്’ പ്രദർശനപരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ‘അടയാളങ്ങൾ – 1’ ആണ് ആദ്യ പ്രദർശനം. വർഷങ്ങളായി അക്കാദമി നടത്തിയ കലാക്യാമ്പുകളിലൂടെയും വാർഷിക പ്രദർശനങ്ങളിലൂടെയും രൂപപ്പെട്ട ശേഖരമാണ് പഠനത്തിന്റെ അടിസ്ഥാനം. ശേഖരത്തിലെ കൃതികളെ വീണ്ടും പൊതുജനങ്ങൾക്കു മുന്നിലെത്തിക്കുമ്പോൾ, കേരളത്തിന്റെ ആധുനിക കലാചരിത്രത്തിൽ എന്തൊക്കെ രേഖപ്പെട്ടു, എന്തൊക്കെ വിട്ടുപോയി എന്ന ചോദ്യവും പരമ്പര ഉയർത്തുന്നു. വിവിധ അക്കാദമി ഗാലറികളിലായി പരമ്പര തുടരും.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →