
കട്ടപ്പനയിൽ പ്ലസ്ടു വിദ്യാർഥിനി അതിക്രമം തടഞ്ഞു
കട്ടപ്പനയിൽ അമ്മയോടൊപ്പം പോവുകയായിരുന്ന പ്ലസ്ടു വിദ്യാർഥിനി വീണ സജിയെ അസഭ്യം പറയുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തയാളെ ധീരമായി പിന്തുടർന്ന് പിടികൂടി.
ഒരു കിലോമീറ്ററോളം പിന്തുടർന്നാണ് വീണ വ്യാപാരികളുടെയും ഓട്ടോറിക്ഷ തൊഴിലാളികളുടെയും സഹായത്തോടെ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഈ ശ്രമത്തിനിടെ വീണയ്ക്ക് പരിക്കേൽക്കുകയും ചെയ്തു.
വീണയുടെ ധീരമായ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
THINCK SHOTS https://thinck.org/shots






