
റാണി സുധീറിന് മികച്ച വനിതാ സംരംഭകയ്ക്കുള്ള പുരസ്കാരം
വിയറ്റ്നാമിൽ നടന്ന വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യു.എം.സി.) വനിതാ വിഭാഗത്തിന്റെ ആഗോള സമ്മേളനത്തിൽ റാണി സുധീറിന് മികച്ച വനിതാ സംരംഭകയ്ക്കുള്ള ബിസിനസ് എക്സലൻസ് അവാർഡ് ലഭിച്ചു.
കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, ഡബ്ല്യു.എം.സി. ഗ്ലോബൽ പ്രസിഡന്റ് ബേബി മാത്യു സോമതീരം, ഗ്ലോബൽ വനിതാ പ്രസിഡന്റ് എസ്തർ ഐസക്, ഗ്ലോബൽ വൈസ് പ്രസിഡന്റ് ചാൾസ് പോൾ എന്നിവർ ചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്.
THINCK SHOTS https://thinck.org/shots






