THINCK
റാസൽഖൈമ ബസ് അപകടം: 11 ഇന്ത്യക്കാർ മരിച്ചു

റാസൽഖൈമ ബസ് അപകടം: 11 ഇന്ത്യക്കാർ മരിച്ചു

റാസൽഖൈമയിലുണ്ടായ ബസ് അപകടത്തിൽ മരിച്ച 13 പേരിൽ 11 പേരും ഇന്ത്യക്കാരാണെന്ന് പ്രാഥമിക റിപ്പോർട്ട്. മരിച്ചവരിൽ ഭൂരിഭാഗവും മലയാളികളാണെന്നും സൂചനയുണ്ട്.

ഒമാനിൽ വിസ മാറ്റത്തിനായി പോയി തിരിച്ചുവരികയായിരുന്ന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. 41 യാത്രക്കാരുമായി സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്ത്യക്കാർ മരിച്ചതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. മലയാളികളുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമല്ല.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →