
ഷാർജ പുസ്തകോത്സവത്തിൽ അക്കാഫ് ഇവന്റ്സിന്റെ ബുക്ക് സ്റ്റാൾ
ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ അക്കാഫ് ഇവന്റ്സിന്റെ ബുക്ക് സ്റ്റാൾ ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു.
ഷാർജ എക്സ്പോ സെന്ററിലെ ഹാൾ 7-ൽ ZD-4 നമ്പറിലാണ് സ്റ്റാൾ ഒരുക്കിയിരിക്കുന്നത്. മൂന്ന് പുതിയ പുസ്തകങ്ങൾ നവംബർ എട്ടിന് പ്രകാശനം ചെയ്യും.
യുവ മലയാളികളുടെ ചെറുകഥകളായ ‘കഥാമാപിനി’, യുഎഇയിലെ സ്കൂൾ വിദ്യാർഥികളുടെ കഥകളായ ‘ദ മിറർ’, അക്കാഫ് കലാകാരന്മാരുടെ ജീവിതാനുഭവങ്ങളായ ‘വേരുകളിലേക്ക് ഒരു വരി ദൂരം’ എന്നിവയാണ് പ്രകാശനം ചെയ്യുന്നത്.
ഈ പുസ്തകങ്ങളെല്ലാം സ്റ്റാളിൽ ലഭ്യമാണ്.
THINCK SHOTS https://thinck.org/shots






